Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Test Series

റാ​വ​ൽ​പി​ണ്ടി ടെ​സ്റ്റ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് അ​നാ​യാ​സ​ജ​യം, പാ​ക്കി​സ്ഥാ​നെ ത​ക​ർ​ത്ത​ത് എ​ട്ടു​വി​ക്ക​റ്റി​ന്

റാ​വ​ൽ​പി​ണ്ടി: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​ട്ടു​വി​ക്ക​റ്റ് ജ​യം. പാ​ക്കി​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 68 റ​ൺ​സി​ന്‍റെ കു​ഞ്ഞ​ൻ വി​ജ​യ​ല​ക്ഷ്യം 12.3 ഓ​വ​റി​ൽ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ സ​ന്ദ​ർ​ശ​ക​ർ മ​റി​ക​ട​ന്നു. ഇ​തോ​ടെ, ടെ​സ്റ്റ് പ​ര​മ്പ​ര 1-1 എ​ന്ന നി​ല​യി​ലാ​യി. സ്കോ​ർ: പാ​ക്കി​സ്ഥാ​ൻ- 333 & 138, ദ​ക്ഷി​ണാ​ഫ്രി​ക്ക - 404 & 73/2.

42 റ​ൺ​സെ​ടു​ത്ത നാ​യ​ക​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​മും 25 റ​ൺ​സെ​ടു​ത്ത റ​യാ​ൻ റി​ക്കി​ൾ​ട്ട​ണു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ജ​യം വേ​ഗ​ത്തി​ലാ​ക്കി​യ​ത്. ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി​യ​ത് നൊ​മാ​ൻ അ​ലി​യാ​ണ്.

നേ​ര​ത്തെ, നാ​ലി​ന് 94 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച പാ​ക്കി​സ്ഥാ​ന്‍റെ ര​ണ്ടാ​മി​ന്നിം​ഗ്സ് 138 റ​ൺ​സി​ൽ അ​വ​സാ​നി​ച്ചി​രു​ന്നു. ബാ​ബ​ർ അ​സം (50), മു​ഹ​മ്മ​ദ് റി​സ്വാ​ൻ (18), നൊ​മാ​ൻ അ​ലി (പൂ​ജ്യം), ഷ​ഹീ​ൻ ഷാ ​അ​ഫ്രീ​ദി (പൂ​ജ്യം), സ​ൽ​മാ​ൻ ആ​ഘ (28), സാ​ജി​ദ് ഖാ​ൻ (13) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് നാ​ലാം​ദി​നം ന​ഷ്ട​മാ​യ​ത്.

വെ​റും 50 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ സൈ​മ​ൺ ഹാ​ർ​മ​റാ​ണ് പാ​ക് ബാ​റ്റിം​ഗ് നി​ര​യു​ടെ ചി​റ​ക​രി​ഞ്ഞ​ത്. കേ​ശ​വ് മ​ഹാ​രാ​ജ് ര​ണ്ടും ക​ഗീ​സോ റ​ബാ​ഡ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.

Latest News

Up